മമ്മൂട്ടിയുടെ അപൂർവചിത്രം പങ്കുവെച്ച് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്. 1973-ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിന് എടുത്ത ചിത്രമാണ് റഫീഖ് പങ്കുവെച്ചത്. അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മൂട്ടി ചിത്രം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയും സംഘവും ‘കോഴി’ എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണെന്ന് റഫീഖ് കുറിച്ചു. അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്റഫ്, ജോസഫ് ചാലി എന്നിവരാണ് മമ്മൂട്ടിക്കൊപ്പമുള്ളത്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ അപൂർവ ചിത്രത്തിനെക്കുറിച്ച് കമെന്റുമായി എത്തുന്നത്.
റഫീഖ് സീലാട്ടിന്റെ കുറിപ്പിന്റെ പൂർണരൂപം
അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മൂട്ടി ചിത്രം.
1973-ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിന് #കോഴി എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ.
മമ്മൂട്ടി, അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്റഫ്, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ). രാജൻ സംഭവത്തിൽ ആർ. ഇ. സി. വിദ്യാർഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ കലാം ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന Nazir Mohammed നും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന Mohamed Ashraf നും നന്ദി.
ജയചന്ദ്രൻ CICC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]