
ചുരുങ്ങിയ കാലത്തിനുള്ളിൽ അരോമ മണി നിർമിച്ചതും സംവിധാനംചെയ്തതുമായ ചിത്രങ്ങളിലേറെയും വിജയത്തിന്റെ കഥകളാണ് പറയുന്നത്. 62 ചിത്രങ്ങളിൽ ബോക്സോഫീസിൽ പരാജയപ്പെട്ടത് അഞ്ചെണ്ണം മാത്രം. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ആ മേഖലയിലെ മാജിക്കൽ റിയലിസമെന്നാണ് സിനിമക്കാർ വിശേഷിപ്പിക്കാറുള്ളത്.
മെരിലാൻഡ് സുബ്രഹ്മണ്യം, കുഞ്ചാക്കോ എന്നീ നിർമാതാക്കൾ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചത് അരോമ മണിയാണ്. അരോമ എന്ന തന്റെ ഹോട്ടൽ- ടെക്സ്റ്റൈൽസ് ബിസിനസിലെ പേരാണ് സിനിമാ നിർമാണക്കമ്പനിക്കും ഉപയോഗിച്ചത്. പിന്നീട് മകളുടെപേരിൽ സുനിതാ പ്രൊഡക്ഷൻസിനും രൂപംനൽകി.
സ്റ്റാച്യുവിലെ ഹോട്ടലിൽെവച്ച് തിരക്കഥാകൃത്ത് ചേരി വിശ്വനാഥാണ് നടൻ മധുവിനെ അരോമ മണിക്കു പരിചയപ്പെടുത്തുന്നത്. ചേരിയുടെ രചനയിൽ മധു സംവിധാനം ചെയ്ത ‘ധീര സമീരെ യമുനാ തീരെ’ ആയിരുന്നു ആദ്യ സിനിമ. അക്കാലത്ത് ഹോട്ടലിലെത്തിയിരുന്ന മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ നിർദേശങ്ങളും മണിക്കു സഹായകമായി. മധു-മണി ബന്ധം പിന്നീട് സിനിമയിൽ ദൃഢമായി.
നെടുമങ്ങാട് സ്വദേശി മാധവൻപിള്ളയുടെയും വെങ്ങാനൂർ സ്വദേശി തായമ്മാളുടെയും മകനായ എം. മണി പ്രാഥമികമായ പഠനത്തിനുശേഷമാണ് ബിസിനസ് രംഗത്തേക്കും സിനിമയിലേക്കും പ്രവേശിച്ചത്. തലസ്ഥാനത്തിനു പുറമേ, നാഗർകോവിലിലും ഊട്ടിയിലും അദ്ദേഹത്തിന് ഹോട്ടൽ ബിസിനസ് ഉണ്ടായിരുന്നു. കസവുമുണ്ടും ജൂബയുമണിഞ്ഞെത്തുന്ന പ്രൗഢിയുള്ള രൂപമായിരുന്ന സിനിമക്കാർക്ക് അദ്ദേഹം.
ബിസിനസ്സിൽ ആത്മവിശ്വാസവും ഊർജവുംമാത്രം പോരാ, പണവും പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പണം കൈകാര്യം ചെയ്യുന്ന രീതി പ്രവൃത്തിയിലൂടെ മാതൃക കാട്ടി. ചെലവുകുറഞ്ഞരീതിയിൽ ചിത്രം നിർമിക്കുന്നതിനും മണി മാതൃകയായി.
അദ്ദേഹം നിർമിച്ച് പദ്മരാജൻ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ല ദിവസം’, സിബി മലയിൽ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 2013-ൽ ഫഹദ് ഫാസിൽ നായകനായ ‘ആർട്ടിസ്റ്റാ’ണ് അവസാന ചിത്രം.
കള്ളൻ പവിത്രൻ, ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്.ഐ.ആർ., ബാലേട്ടൻ, മാമ്പഴക്കാലം, ദ്രോണ, പല്ലാവൂർ ദേവനാരായണൻ തുടങ്ങിയവ അദ്ദേഹം നിർമിച്ച പ്രധാനപ്പെട്ട ചിത്രങ്ങളാണ്.
ധ്രുവം എന്ന ചിത്രത്തിലൂടെ നടൻ വിക്രമിനെ മലയാളത്തിൽ പരിചയപ്പെടുത്തിയത് എം. മണിയായിരുന്നു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കുയിലിനെ തേടി, എങ്ങനെ നീ മറക്കും എന്നിവയ്ക്കൊപ്പം ആനയ്ക്കൊരുമ്മ, മുത്തോടു മുത്ത് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ അനന്തരവനാണ്.
24 മണിക്കൂറും നേരിട്ട് ജോലിചെയ്യുന്ന മനുഷ്യനെന്നാണ് നടൻ മധു അദ്ദേഹത്തെ അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും മധു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
’ധീര സമീരേ യമുനാ തീരേ’ ആദ്യ സിനിമ
1977-ൽ റിലീസ് ചെയ്ത നടൻ മധു സംവിധായകനും നായകനുമായ ‘ധീര സമീരേ യമുനാ തീരേ’ ആയിരുന്നു അരോമ മണിയുടെ ആദ്യ സിനിമ. അദ്ദേഹം നിർമിച്ച് പദ്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 2013-ൽ ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റാണ് അവസാന ചിത്രം. തലസ്ഥാനത്ത് സ്റ്റാച്യുവിൽ അരോമ ഹോട്ടൽ, അരോമ ടെക്സ്റ്റയിൽ എന്നീ സ്ഥാപനങ്ങളിലൂടെയായിരുന്നു ബിസിനസ് രംഗത്ത് തുടക്കം. കള്ളൻ പവിത്രൻ, ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്.ഐ.ആർ., ബാലേട്ടൻ, മാമ്പഴക്കാലം, ദ്രോണ തുടങ്ങിയവ അദ്ദേഹം നിർമിച്ച പ്രധാനപ്പെട്ട ചിത്രങ്ങളാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കുയിലിനെ തേടി, എങ്ങനെ നീ മറക്കും എന്നിവയ്ക്കൊപ്പം ആനയ്ക്കൊരുമ്മ, മുത്തോടു മുത്ത് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. |