
ശാരീരിക അവശതകൾ അവഗണിച്ചാണ് മനോരഥങ്ങൾ സിനിമയുടെ ട്രെയിലർ ലോഞ്ചിന് ആസിഫ് അലി എത്തിയതെന്ന് വെളിപ്പെടുത്തൽ. മലയാളത്തിലെ പ്രശസ്ത നിർമാതാവ് ഷിബു ജി സുശീലൻ ഫെയ്സ്ബുക്കിലൂടെ പറഞ്ഞതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയായ ആസിഫ് അലി-രമേഷ് നാരായണൻ വിഷയത്തിലാണ് ഷിബു ജി സുശീലന്റെ പ്രതികരണം.
“ഇന്നലെ വൈകുന്നേരം എന്റെ ലൊക്കേഷനിൽ നിന്ന് ഫൈറ്റ് സീനുകൾ പൂർത്തീകരിച്ചിട്ട് ശാരീരിക പ്രശ്നം ഉണ്ടായിരുന്നിട്ടും കാറ്റിലും, പെരുമഴയിലും എം. ടി സാറിന്റെ പ്രോഗ്രാമിന് പ്രിയപ്പെട്ട ആസിഫ് അലി പോയത്.. “ആസിഫേ നിങ്ങൾ എങ്ങും അപമാനപെട്ടിട്ടില്ല”, അഹങ്കാരത്തിനും പുച്ഛത്തിനും ദാർഷ്ട്യത്തിനും കാപട്യത്തിനും പണ്ഡിറ്റ് നേടിയവനാണ് നിങ്ങളുടെ പുഞ്ചിരിയാലും ജനങ്ങളാലും അപമാനം നേരിട്ടത്….
സഹപ്രവർത്തകനോട് ഇങ്ങനെ പെരുമാറുന്ന സംഗീത പണ്ഡിറ്റ് മറ്റുള്ളവരോട് എങ്ങനെയാവും പെരുമാറുക.. ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും.. NB. ഞാൻ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു.” ഷിബു ജി സുശീലൻ സോഷ്യൽ മീഡിയയിൽ എഴുതിയതിങ്ങനെ.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്നിന്ന് പുരസ്കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്കാരം നല്കുകയായിരുന്നു.
പിന്നീട് സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് രമേശ് നാരായണൻ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]