
ബെംഗളൂരു: കന്നഡ ചലച്ചിത്രതാരം രക്ഷിത് ഷെട്ടിക്കെതിരെ പോലീസ് കേസ്. പകർപ്പവകാശ നിയമലംഘനത്തിനാണ് താരത്തിനെതിരെ ബെംഗളൂരു യെശ്വന്ത്പുര പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോഗിച്ചെന്നാണ് പരാതി.
രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ് പരാതി നൽകിയത്. എം.ആർ.ടി മ്യൂസിക്കിൻ്റെ പങ്കാളിയായ നവീൻ കുമാറാണ് പരാതിക്കാരൻ. ന്യായ എല്ലിദേ(1982), ഗാലി മാത്തു (1981) എന്നീ പഴയചിത്രങ്ങളിലെ പാട്ടുകൾ ബാച്ചിലർ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ അവകാശമെന്ന് നവീൻ കുമാർ പറഞ്ഞു.
2024 ജനുവരിയിൽ ‘ബാച്ചിലർ പാർട്ടി’ പ്രദർശനത്തിനെത്തിയിരുന്നു.
നേരത്തെ 2016ലും രക്ഷിത് ഷെട്ടി സമാനമായ പ്രശ്നം നേരിട്ടിരുന്നു. ‘കിറിക്ക് പാർട്ടി’ എന്ന ചിത്രത്തിൽ 1991-ൽ പുറത്തിറങ്ങിയ ‘ശാന്തി ക്രാന്തി’ എന്ന ചിത്രത്തിലെ പാട്ട് ഉപയോഗിച്ചുവെന്നായിരുന്നു പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]