
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും.
മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – നിഖിൽ ആന്റണി. ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരി നാരായണൻ – സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ് – അജാസ് മുഹമ്മദ്. കലാസംവിധാനം – ബോബൻ. മേക്കപ്പ് – പി.വി.ശങ്കർ. കോസ്റ്റ്യും – ഡിസൈൻ – ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ. ഓഫീസ് നിർവഹണം – ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ – സഞ്ജു ജെ.
ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഈ ചിത്രം ഇ ഫോർ എന്റർടൈയ്ൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ. -വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]