
കൊച്ചി: സിനിമയോട് തനിക്ക് പ്രണയമാണെന്നും സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകുമെന്നും മമ്മൂട്ടി. പുതിയ ചിത്രം ‘ടർബോ’യുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. പ്രേക്ഷകരെ വിശ്വസിച്ചാണ് താൻ സിനിമയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘വെെശാഖിനെക്കാളും മിഥുൻ മാനുവലിനെക്കാളും നിങ്ങളെയാണ് എനിക്ക് വിശ്വാസം. ഞങ്ങളൊക്കെ നിങ്ങളെ വിശ്വസിച്ചാണ് വരുന്നത്. സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ഞാനുൾപ്പടെയുള്ള എല്ലാ സിനിമാപ്രവർത്തകരും വിചാരിക്കുന്നത്. ചിലരുടെ ഊഹങ്ങളൊക്കെ തെറ്റിപ്പോകും. ചിലരുടേത് ശരിയാകും. എപ്പോഴും എല്ലാം ശരിയാകില്ലന്നേയുള്ളൂ’, മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, അഭിനേതാക്കളായ രാജ് ബി. ഷെട്ടി, ബിന്ദു പണിക്കർ, നിരഞ്ജന, അഞ്ജന ജയപ്രകാശ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രെയിലറിലെ ഒരു രംഗം ഷൂട്ട് ചെയ്തത് മമ്മൂട്ടിയായിരുന്നെന്നും മേക്കിങ് വീഡിയോ പുറത്തുവിടുമെന്നും സംവിധായകൻ വെെശാഖ് പറഞ്ഞു. സെറ്റിൽ ആദ്യം എത്തിയപ്പോൾ ഭാഷയെക്കുറിച്ചോർത്ത് താൻ ടെൻഷൻ അടിച്ചുവെന്ന് രാജ് ബി ഷെട്ടി പറഞ്ഞു. മലയാളം അറിയാമെങ്കിലും സംസാരിക്കുമ്പോൾ ബുദ്ധിമുട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മമ്മൂട്ടി തന്നെ ജഡ്ജ് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ഡയലോഗ് പറയാൻ താൻ കംഫർട്ടബിൾ ആയെന്നും രാജ് ബി ഷെട്ടി കൂട്ടിച്ചേർത്തു.