
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ വിജയകരമായി പ്രദർശനം തുടരുന്ന അവസരത്തിലാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് നിരവധി പ്രശംസകൾ പ്രേക്ഷകരിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുകയാണ് താരം.
ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തെലുങ്കിൽ തന്റെ കഥാപാത്രത്തിന്റെ പേര് ‘അമൂൽ ബേബി’ എന്നാണെന്നും സംഗീത് പറഞ്ഞു. രാജമൗലിയുടെ അങ്കിൾ അദ്ദേഹത്തെ അമൂൽ എന്നാണ് വിളിച്ചിരുന്നതെന്നും പ്രേമലുവിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും അദ്ദേഹം സ്റ്റേജിൽ വിശദമായി സംസാരിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നു എന്നും സംഗീത് കൂട്ടിച്ചേർത്തു.
‘അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എൻ്റെ ചെല്ലപ്പേര് അമുൽ എന്നാണ്. ആ രീതിയിൽ അമലുമായി എനിക്കൊരു കണക്ഷനുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാം ഉറപ്പായും അമലിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടാകും. ആ കഥാപാത്രത്തെ അമൽ വളരെ നന്നായി പ്രതിഫലിപ്പിച്ചു’, എസ് എസ് രാജമൗലി പറഞ്ഞു.
‘4 ഇയേഴ്സ്’, ‘ലിറ്റിൽ മിസ്സ് റാവുത്തർ’, ‘പത്രോസിന്റെ പടപ്പുകൾ’ എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളിൽ സ്പോട് എഡിറ്ററായും പ്രവർത്തിച്ച വ്യക്തിയാണ് സംഗീത് പ്രതാപ്. സംഗീത് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘പ്രേമലു’വിലാണ് എങ്കിലും സംഗീത് ആദ്യമായി അഭിനയിക്കുന്ന സിനിമ ‘പ്രേമലു’ അല്ല. ഗിരീഷ് എ ഡിയുടെ തന്നെ ‘സൂപ്പർ ശരണ്യ’യിൽ സോനയുടെ കസിനായി എത്തിയത് സംഗീതാണ്. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]