
കോട്ടയത്തുനിന്നുള്ള ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം ‘എന്റെ സാറാമ്മയ്ക്ക്’ ശ്രദ്ധേയമാകുന്നു. ബസ്സിൻ്റെ സീറ്റിൽ നിന്ന് കളഞ്ഞ് കിട്ടിയ പൂച്ചെണ്ടിന് പിന്നാലെ പോയ കണ്ടക്ടർ കണ്ട കാഴ്ചകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
നിരവധി സിനിമകളിൽ സ്പോട്ട് എഡിറ്ററായി പ്രവർത്തിച്ച സത്യജിത് സത്യനാണ് എഡിറ്റിങ്ങും സംവിധാനവും. സൗത്ത് ഗ്രാമി പ്രൊഡക്ഷന്റെ ബാനറില്‍ രോഹിത്ത് എം. പ്രദീപാണ് നിര്‍മാണം. പാല്‍തൂ ജാന്‍വര്‍, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട കിരണ്‍ പീതാംബരനാണ് പ്രധാന കഥാപാത്രം.
രചന – മീട്ടു കെ.എസ്. ഛായാഗ്രഹണം – അജിത് ആചാര്യ. സംഗീതം സെജോ ജോണ്‍. സൗണ്ട് ഡിസൈന്‍ അജില്‍ കുര്യനും കൃഷ്ണന് ഉണ്ണിയും. ചീഫ് അസോസിയേറ്റ് ഡയറക്ടർ മനു ജോൺ.