
തിരുവനന്തപുരം: ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗാങ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അനില്‍കുമാര്‍ ജി. ആണ് ചിത്രത്തിന്റെ കോ -റൈറ്ററും നിര്‍മ്മാണവും.
രാധികാ സുരേഷ് ഗോപി തിരിതെളിച്ച് തുടങ്ങിയ ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ നായകന്മാരാകുന്നു. ഒപ്പം മഖ്ബൂല്‍ സല്മാന്, നന്ദു, അലന്‍സിയര്‍, എം.എ. നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.
ബാനര്‍- ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം- സുജിത് എസ്. നായര്‍, കോ- റൈറ്റര്‍, നിര്‍മാണം- അനില്‍കുമാര്‍ ജി, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം- ശിവന് എസ്. സംഗീത്, എഡിറ്റിംഗ്- അജു അജയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, കോസ്റ്റ്യും- റാണ പ്രതാപ്, ചമയം- സൈജു നേമം, സംഗീതം- ശ്രീകുമാര്‍, ആലാപനം- വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, ബിജിഎം- സാം സി.എസ്., ആക്ഷന്‍സ്- ഫിനിക്സ് പ്രഭു, അനില്‍ ബെ്ളയിസ്, സ്റ്റില്‍സ്- ജിഷ്ണു സന്തോഷ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]