
സിനിമാ മേഖലയിലെ പലരും മിഥ്യാബോധത്തിൽ ജീവിക്കുന്നവരാണെന്ന് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. ഞാന്‍ യാഥാര്‍ഥ്യബോധത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. എനിക്ക് മിഥ്യാ ധാരണകളില്ല. മിഥ്യാബോധം എന്നത് വാക്സിനേഷന് ഇല്ലാത്ത ഒരു രോഗമാണെന്നും അതിന്റെ വാക്സിനേഷന് കിട്ടിയാല്‍ സിനിമാ മേഖലയിലെ പലര്‍ക്കും നല്‍കുമെന്നും കരണ്‍ പറഞ്ഞു.
കഴിവിനേക്കാളുപരി ഞാന്‍ കൂടുതല്‍ ഭാഗ്യവാനായിരുന്നുവെന്നാണ് എപ്പോഴും വിശ്വസിച്ചിരുന്നത്. ഞാന്‍ യാഥാര്‍ഥ്യബോധത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. എനിക്ക് മിഥ്യാ ധാരണകളില്ല. മിഥ്യാബോധം എന്നത് വാക്സിനേഷന് ഇല്ലാത്ത ഒരു രോഗമാണ്. അതിന്റെ വാക്സിനേഷന് കിട്ടിയാല്‍ ഞാന്‍ ഈ മേഖലയിലെ പലര്‍ക്കും കൊടുക്കുമായിരുന്നു. അവരെല്ലാം മിഥ്യാ ധാരണയിലാണ് ജീവിക്കുന്നത്.- കരണ്‍ ജോഹര്‍ പറഞ്ഞു.
തന്റെ സിനിമകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ചില സിനിമകള്‍ വിജയിക്കും. എന്നാല്‍ മറ്റുചിലത് വിചാരിച്ചതുപോലെ വിജയിക്കാറില്ല. അതിന് പിന്നിലുള്ള കാരണം അറിയാം. ഞാന്‍ 80%റിയലിസ്റ്റിക്കാണ്. ചിലപ്പോള്‍ 20% ആഗ്രഹങ്ങളിലും.- കരണ്‍ പറഞ്ഞു.
ചില സമയത്ത് ആളുകളെ തനിക്ക് മനസിലാവാറില്ലെന്നും സംവിധായകന് പറഞ്ഞു. അവര്‍ മികച്ച സിനിമയെടുത്തുവെന്ന് വിശ്വസിക്കുകയാണോ അതോ അവരോട് തന്നെ കള്ളം പറയുകയാണോ എന്നറിയില്ല. യഥാര്‍ഥത്തില്‍ അത് മികച്ച സിനിമകളല്ലെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
1998-ല്‍ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് കരണ്‍ സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ഷാരൂഖ് ഖാന്, കാജോള്‍, റാണി മുഖര്‍ജി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ റോക്കി ഓര് റാണി കി പ്രേം കഹാനി എന്ന ചിത്രമാണ് കരണ്‍ അവസാനമായി സംവിധാനം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]