ബോളിവുഡ് നടന് സുശാന്ത് സിങിന്റെ മരണത്തോടെ വിവാദച്ചുഴിയില്‍ അകപ്പെട്ട നടിയാണ് റിയാ ചക്രവര്‍ത്തി. കേസിനോട് അനുബന്ധിച്ച് ജയില്‍ വാസവും താരം അനുഭവിച്ചിട്ടുണ്ട്. അടുത്ത കാലത്ത് സ്വന്തം പോഡ്കാസ്റ്റ് ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ആമിര്‍ ഖാന്, ഫര്ഹാന് അക്തര്‍- ശിബാനി ദണ്ടേകര്, സുഷ്മിത സെന്‍ തുടങ്ങി നിരവധി പേര് ഷോയില്‍ പങ്കെടുക്കുകയും എപ്പിസോഡുകള്‍ ജനശ്രദ്ധ നേടുകയും ചെയ്തു. ഗായകന് ഹണിസിങ്ങുമായുള്ള എപ്പിസോഡില്‍ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ജയില്‍ അനുഭവങ്ങളും താരം ഷോയില്‍ പറയുന്നുണ്ട്.
ബൈപോളാര്‍ ഡിസോഡറിന്റെ വളരെ അടുത്തെത്തിയ വ്യക്തിയാണ് ഞാന്‍. നിങ്ങളുടെ(ഹണി സിങ്) അഭിമുഖങ്ങളില്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ പോലെ ഞാനും ആ ഘട്ടത്തില്‍ നിന്ന് മുന്നോട്ട് പോയിട്ടുണ്ട്. ഈ രോഗാവസ്ഥയെല്ലാം വളരെ സ്വകാര്യതയുള്ള കാര്യങ്ങളാണ്. പലരും സ്വന്തം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പോലും മടിച്ചുനില്‍ക്കുന്നവരാണ്. ആ ഘട്ടത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ മുന്നോട്ട് വന്നു തുറന്നു പറയുന്നത് വലിയ കാര്യമാണ്.
ആളുകള്‍ക്ക് ബൈപോളാര്‍ ഡിസോഡറിനെ കുറിച്ച് അറിയില്ല. രോഗിക്ക് ഭ്രാന്താണെന്നോ ബാധ കേറിയെന്നോ ആണ് ചുറ്റുമുള്ളവര്‍ കരുതുന്നത്. ഞാന്‍ ജയിലിലുള്ളപ്പോള്‍ മാധ്യമ സെന്‍സേഷനായ കേസുകളിലെ പ്രതികളെ ആത്മഹത്യ നിരീക്ഷണം നടത്തുമായിരുന്നു. ഏകാന്ത തടവിലായിരുന്നത് എന്നെ നോക്കിയിരുന്നത് രണ്ട് വനിത പോലീസുകാരികളായിരുന്നു. അവരോട് ഞാന്‍ മാനസികാരോഗ്യത്തെ കുറിച്ച് ധാരാളം സംസാരിച്ചു. 15 ദിവസത്തോളം ഞാന്‍ നിരന്തരം ഇവരോട് മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചു.
16ാം ദിവസം അതിലൊരു സ്ത്രീ എന്നോട് പറഞ്ഞു അവര്‍ അവരുടെ ഗ്രാമത്തില്‍ പോവുകയാണെന്ന്. അവരുടെ ഭര്‍ത്താവിനെ ബാധകൂടിയതാണെന്ന് പറഞ്ഞ് ഗ്രാമത്തിലെ ആല്മരത്തില് കെട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞു. ഭര്‍ത്താവിന് മാനസിക പ്രശ്നമാണെന്ന് ആ വനിത പോലീസുകാരി മനസിലാക്കി. മാനസിക പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കി കൊടുത്തതിന് അവര്‍ എന്നോട് നന്ദി പറഞ്ഞു. ജാമ്യം കിട്ടിയ ദിവസം അവര്‍ എന്നെ കാണാന്‍ വന്നിരുന്നു ഭര്‍ത്താവിന് ബൈപോളാര്‍ ഡിസോഡറാണെന്ന് കണ്ടെത്തിയെന്ന് അവര്‍ പറഞ്ഞു. ആ മനുഷ്യനെ രക്ഷിക്കാനായിരിക്കണം ഒരുപക്ഷേ എന്റെ ജയില്‍വാസം.
സുശാന്ത് സിങ്ങിന്റെ മരണത്തോട് അനുബന്ധിച്ച് ലഹരി സംബന്ധ ചാര്‍ജുകള്‍ ചെയ്താണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]