സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ നടി ഉർവശി റൗട്ടേല അനുചിതമായി പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് കൃത്യമായ മറുപടി നടി നൽകിയിരുന്നില്ല. പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ് നടി കൂടുതലും സംസാരിച്ചത്. ഇതിൽ വിമർശനങ്ങൾ ഉയർന്നതോടെ നടി സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ അത് കുറച്ചുസമയത്തിന് ശേഷം പിൻവലിച്ചു. ഇത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി.
സാമൂഹികമാധ്യമങ്ങളിൽ നടിയുടെ പ്രവൃത്തിക്കെതിരേ രൂക്ഷ വിമർശനങ്ങളുയരുകയാണ്. ക്ഷമാപണം നടത്തിയ ഉടനെ പോസ്റ്റ് പിൻവലിക്കുന്നത് കൊണ്ട് നടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത് തമാശയാണോ എന്നും മാപ്പപേക്ഷ നടി ഗൗരവത്തോടെ എടുക്കുന്നില്ലെന്നും വിമർശനമുയർന്നു. പോസ്റ്റ് ഡിലീറ്റാക്കിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് ഒരാൾ പ്രതികരിച്ചു. ഡിലീറ്റ് ചെയ്യാനായിരുന്നെങ്കിൽ എന്തിനാണ് മാപ്പ് പറഞ്ഞ് പോസ്റ്റിട്ടതെന്ന് ഒരു ഉപയോക്താവ് എക്സിലൂടെ പ്രതികരിച്ചു.
സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നാണ് ഉര്‍വശി നേരത്തേ സെയ്ഫിനോട് മാപ്പ് പറഞ്ഞുകൊണ്ട്
ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. ഞാന്‍ പശ്ചാത്താപത്തോടെയാണ് ഇതെഴുതുന്നത്. നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ദാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു. എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും. അതില്‍ ഞാന്‍ ലജ്ജിക്കുന്നു. – ഉര്‍വശി റൗട്ടേല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തന്റെ ക്ഷമാപണം സ്വീകരിക്കണമെന്നും ഇപ്പോള്‍ ഈ കേസിന്റെ തീവ്രത മനസിലാക്കിയതായും നടി കൂട്ടിച്ചേര്‍ത്തു. എന്റെ പിന്തുണ അറിയിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു.- ഉര്‍വശി കുറിച്ചു. തന്റെ പ്രാര്‍ഥന സെയ്ഫിനൊപ്പമുണ്ടെന്നും സഹായം ആവശ്യങ്കില്‍ അറിയിക്കണെമെന്നും നടി പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ വൈകാതെ ഈ പോസ്റ്റ് അവർ പിൻവലിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]