ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും ഇരുവരും ഒന്നിച്ച് എത്താതിരുന്നതും വാര്‍ത്തകള്‍ക്ക് ബലമേകി. ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ചും പിതാവെന്ന നിലയില്‍ മകള്‍ ആരാധ്യയെ വളര്‍ത്തുന്നതിനെ സംബന്ധിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചൻ. സി.എൻ.ബി.സി ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
മാതാപിതാക്കള്‍ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ മുറുകെപിടിക്കേണ്ടതുണ്ട്. എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ മകളെയും ഇത്തരത്തില്‍ സമീപിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- അഭിഷേക് പറഞ്ഞു.
മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല. കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നത്. എന്റെ മാതാപിതാക്കള്‍ പെരുമാറുന്നത് കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ മാതാപിതാക്കളാണ് ഈ സാഹചര്യത്തിലെങ്കിൽ എന്തായിരിക്കും ചെയ്യുകയെന്ന് സ്വയം ചോദിക്കും. – അഭിഷേക് ബച്ചന് പറഞ്ഞു.
നിങ്ങൾ എന്റെ പിതാവുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കിൽ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം. ഈ രീതിയിൽ ഏറ്റവും മികച്ചതുമായി നിങ്ങൾ എന്നെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായാണ് ഞാൻ നോക്കിക്കാണുന്നത്. എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ’, അഭിഷേക് വ്യക്തമാക്കി.
2007 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ കരിയര്‍ പോലും ത്യജിച്ച് മകളെ നോക്കി വീട്ടിലിരിക്കുന്ന ഐശ്വര്യയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് അഭിഷേക് നേരത്തെ പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാന്‍ കഴിയുന്നതെന്നും അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നുമായിരുന്നു അഭിഷേകിന്റെ പരാമര്‍ശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]