
കുടുംബജീവിതം ആരംഭിച്ച് ഒരുവർഷം പിന്നിടുന്ന മകൾ ഭാഗ്യ സുരേഷിനും മരുമകൻ ശ്രേയസ് മോഹനും വിവാഹവാർഷികാശംസകൾ നേർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരുവരുടേയും മനോഹരമായ ദാമ്പത്യത്തിൽ താൻ അഭിമാനിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്നും സുരേഷ് ഗോപി ആശംസയേകി.
‘ഒരുമിച്ചുള്ള ഒരു വർഷം. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. ഈ പ്രത്യേക ദിനം വലിയതോതിൽ ആഘോഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, നിർഭാഗ്യവശാൾ എന്റെ ആരോഗ്യം ഈയിടെയായി അനുവദിക്കുന്നില്ല. എന്റെ ആരോഗ്യം മെച്ഛപ്പെടുന്ന മറ്റൊരു ദിവസത്തേക്ക് നമുക്ക് ആഘോഷങ്ങൾ മാറ്റിവെയ്ക്കാം.
പ്രണയവും സന്തോഷവും സാഹസികതയും നിറഞ്ഞ ജീവിതം ഇനിയും വർഷങ്ങളോളം ഒരുമിച്ചുണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ദാമ്പത്യം കൂടുതൽ ശക്തമാകട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഒരുപാട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ’, സുരേഷ് ഗോപി കുറിച്ചു.
2024 ജനുവരി 17-നായിരുന്നു ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]