ബോളിവുഡ് താരം സെയ്ഫ് അലി ഖാന് നേരെ ആക്രമമുണ്ടായ പശ്ചാത്തലത്തില്‍ സെയ്ഫും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ ചോദ്യം ചെയ്ത് രാഖി സാവന്ത്. ഹൈ പ്രൊഫൈല്‍ ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ ഇത്ര നിസ്സാരമാണോ എന്നാണ് രാഖി ചോദിക്കുന്നത്.
“സൈഫുവിന് വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. എനിക്ക് സങ്കല്പിക്കാന് പോലും കഴിയുന്നില്ല. കരിയറിന്റെ തുടക്കക്കാലത്തെ ബുദ്ധിമുട്ടുകള്‍ക്കിടെ എന്നെ സഹായിച്ചൊരാളാണ് അദ്ദേഹം. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്. ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്, മാസത്തില്‍ എത്ര പണം ഈടാക്കുന്നവരാണ്, ഒരു സിസിടിവി പോലും സ്ഥാപിക്കാന്‍ പറ്റില്ലേ, ഇത്ര വലിയ ആളുകള്‍ക്ക് 2025ല്‍ എന്താണ് സംഭവിക്കുന്നത്” , രാഖി ചോദിക്കുന്നു.
വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. കെട്ടിടത്തിലെ 11ആം നിലയിലായിരുന്നു സംഭവം. ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പോലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും അത് പ്രതിയല്ലെന്നാണ് പോലീസ് പറയുന്നത്. കേസില്‍ 30 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതുവരെ മുപ്പതിലേറെ പേരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]