മലയാള സിനിമ ഗാനശാഖയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് മുഹ്സിന് പെരാരി. നിരവധി മനോഹര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ പേനതുമ്പില്‍ വിരിഞ്ഞിട്ടുള്ളത്. പാട്ടെഴുത്തില്‍ ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഹ്സിന് പെരാരി
സിനിമയ്ക്കായുള്ള പാട്ടെഴുത്തില്‍ നിന്ന് ഇടവേള എടുക്കുകയാണ്. (കമ്മിറ്റ് ചെയ്ത് ജോലികള്‍ ചിലത് ബാക്കിയുണ്ട്).പാട്ടെഴുത്തില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ സ്വന്തം സംവിധാന സംരംഭങ്ങളിലും തിരക്കഥ രചനയിലും ശ്രദ്ധ കേന്ദ്രികരിക്കേണ്ടതുണ്ട്. മള്‍ട്ടിടാസ്കിങ്ങില്‍ ഞാന്‍ പിന്നിലാണ്. അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
നിരവധി ആരാധകരാണ് മുഹ്സിന്റെ പോസ്റ്റിന് സ്നേഹ കമന്റുകളുമായി എത്തിയത്.
കെഎല്‍ 10 സിനിമയുടെ സംവിധായകനാണ് മുഹ്സിന് പെരാരി. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ചെയ്തിട്ടുണ്ട്.
നസ്റിയ- ബേസില്‍ ചിത്രമായ സൂക്ഷദര്ശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്സിന് എഴുതി പുറത്തിറങ്ങിയ അവസാന ഗാനം.തല്ലുമാല, തമാശ,വൈറസ്, ഹലാല്‍ ലൗസ്റ്റോറി, സുലേഖ മന്‍സില്‍, ഭീമന്റെ വഴി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി മുഹ്സിന് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ഇതിനു പുറമേ നിരവധി സ്വതന്ത്ര സംഗീത ആല്‍ബങ്ങള്‍ക്ക് വേണ്ടിയും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]