ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ചെത്തുന്നുവെന്ന സവിശേഷതയും ഉണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് മോഹന്‍ലാല്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചത്. കൂട്ടുകാര്‍ക്കൊപ്പം പത്രം വായിച്ചു ചിരിച്ചുനില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഷണ്മുഖം എന്ന് ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹന്‍ലാല്‍ ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
പോസ്റ്റര്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ കമന്റുകളുമായി എത്തി. മോഹന്‍ലാല്‍ എന്ന് മഹാനടന്റെ ജൈത്രയാത്ര തുടരുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്.
കെ.ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര് സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കും വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]