1500 കോടി കളക്ഷനിലേക്ക് കുതിക്കുന്ന പുഷ്പ 2-വിന്റെ ആവേശം വാനോളമുയര്‍ത്തുന്നതാണ് സിനിമയിലെ പീലിംങ്സ് സോങ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തകര്‍ത്താടിയ പാട്ട് ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന റീല്‍സ് വിഭവമാണ്.
ഇപ്പോഴിതാ നടന് ബിജുക്കുട്ടനും മകള്‍ ലക്ഷ്മി ബിജുക്കുട്ടനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പീലിങ് പാട്ടിന്റെ റീല്‍സും ശ്രദ്ധേയമാവുകയാണ്. വമ്പന്‍ എനര്‍ജിയിലാണ് മല്ലികാബാണന്റെ അമ്പുകളോ എന്നു തുടങ്ങുന്ന പാട്ടിന് ബിജുക്കുട്ടനും ലക്ഷമിയും ചുവടുവെച്ചിരിക്കുന്നത്.
നേരത്തെ തന്നെ റീല്‍സില്‍ സജീവമാണ് ബിജുക്കുട്ടനും ലക്ഷ്മിയും. അച്ഛനും മോളും സന്തൂര്‍ ഡാഡിയാവുകയാണോയെന്ന് ചോദിക്കുന്നുണ്ട് കാഴ്ചക്കാര്‍. കമന്റുകളിലൂടെ വലിയ പിന്തുണയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]