ദിൽ-ലൂമിനാറ്റി എന്ന സംഗീതപരിപാടിയുമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പര്യടനത്തിലാണ് പ്രശസ്ത ഗായകൻ ദിൽജിത്ത് ദൊസാഞ്ജ്. ഷോയുടെ ഭാഗമായി ഹൈദരാബാദിൽ എത്താനിരിക്കേ അദ്ദേഹത്തിന് സ്ത്രീ-ശിശു-ഡിസേബിൾഡ്-സീനിയർ സിറ്റിസെൻ ക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫീസർ രംഗ റെഡ്ഡി വിചിത്രമായ ഒരു നോട്ടീസ് അയച്ചിരുന്നു. മദ്യവും മയക്കുമരുന്നും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ പാടരുതെന്നായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം. ഹൈദരാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ ഇതിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ദിൽജിത്ത്.
നോട്ടീസ് ലഭിച്ചതിനുപിന്നാലെ വേദിയിൽ അവതരിപ്പിക്കേണ്ടിയിരുന്ന ചില ഗാനങ്ങളുടെ വരികൾ ദിൽജിത്ത് മാറ്റിയിരുന്നു. എന്നാൽ അതിനൊപ്പം തെലുങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിടാനും ഗായകൻ മറന്നില്ല. മറ്റുരാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ഇവിടേക്ക് വരുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അനുവാദം നൽകുന്നു. എന്നാൽ സ്വന്തം രാജ്യത്തുള്ളൊരാൾ ഒരു സംഗീതപരിപാടിയുമായി വരുമ്പോൾ ആളുകൾക്ക് പലതരം പ്രശ്നങ്ങളാണെന്ന് ദിൽജിത്ത് പറഞ്ഞു.
ചില വ്യക്തികൾക്ക് തന്റെ സംഗീത പരിപാടിയുടെ വലിപ്പം അത്രകണ്ട് ഇഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത്രയും വലിയ ഷോകൾ നടക്കുന്നുണ്ടെന്നും രണ്ടുമിനിറ്റിനുള്ളിൽ അവയുടെ ടിക്കറ്റുകൾ വിറ്റുപോകുന്നുവെന്നുമുള്ള കാര്യം ചിലർക്ക് ദഹിച്ചിട്ടില്ല. ഒരുപാട് കാലമായി ഞാനീ മേഖലയിൽ പ്രവർത്തിക്കുന്നു. ഒറ്റ ദിവസംകൊണ്ട് പ്രശസ്തനായ ആളല്ല ഞാൻ.” ദിൽജിത്തിന്റെ വാക്കുകൾ. ഷോയുടെ വിവിധ ക്ലിപ്പുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ദിൽജിത്തിന്റെ സംഗീത പരിപാടി അരങ്ങേറുന്നത്. ഒക്ടോബറിൽ ഡെൽഹിയിലായിരുന്നു ടൂറിന്റെ തുടക്കം. ഹൈദരാബാദിലെ സംഗീതനിശയ്ക്കുശേഷം അഹമ്മദാബാദിലായിരിക്കും ഗായകകനും സംഘവും എത്തുക. ഡിസംബർ 29-ന് ദുവാഹട്ടിയിലാണ് സംഗീതപരിപാടി അവസാനിപ്പിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]