![](https://newskerala.net/wp-content/uploads/2024/11/nasriya-fahad-pushpa-2-1024x576.jpg)
പുഷ്പ 2 വിൽ അഭിനയം കൊണ്ട് ഫഹദ് ഫാസിൽ ഞെട്ടിക്കുമെന്ന നസ്രിയ. പുഷ്പ ആദ്യ ഭാഗം ഫഹദിന്റെ ഇൻട്രോ മാത്രമായിരുന്നുവെന്നും പുഷ്പ 2വിൽ ആയിരിക്കും കൂടുതലും ഉണ്ടാകുക എന്നും നസ്രിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
‘ആരാധകയെന്ന നിലയിൽ ഫഫ ഞെട്ടിച്ചിരിക്കും. പുഷ്പ വണ്ണിനേക്കാൾ പുഷ്പ 2 വിലാണ് ഫഹദ് കൂടുതലും ഉള്ളത്. പുഷ്പ വണ്ണിൽ ഒരു ഇൻട്രോ മാത്രമായിരുന്നു. പുഷ്പ 2 വിൽ ഫഫ ഷോയായിരിക്കും’- നസ്രിയ പറഞ്ഞു.
നസ്രിയ പറഞ്ഞതുപോലെത്തന്നെ ആരാധകരെ ആവേശത്തിലാക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്. പട്നയിലെ ആരാധകക്കൂട്ടത്തെ മുൻ നിർത്തി റിലീസ് ചെയ്ത ട്രെയിലർ നിമിഷങ്ങൾക്കകം തന്നെ സാമൂഹികമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്.
ആദ്യ ഭാഗത്തിൽ അവസാനനിമിഷത്തിൽ മാസ് വില്ലനായെത്തിയ ഫഹദ്, പുഷ്പ 2വിൽ കത്തിക്കയറുമെന്ന് ഉറപ്പ് നല്കുന്നതാണ് ട്രെയിലർ. അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളോടെ ആയിരിക്കും പുഷ്പ 2 ആരാധകരിലേക്കെത്തുക. പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഡിസംബർ 5-നാണ് ചിത്രം തീയേറ്ററിലെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]