![](https://newskerala.net/wp-content/uploads/2024/11/pushpa-2-trailer-1024x576.jpg)
ആരാധകർ ഏറെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂള്‍’ ട്രെയിലർ പുറത്ത്. പട്നയിലെ വൻ ജനസാഗരത്തെ മുൻനിർത്തിക്കൊണ്ടാണ് അല്ലു അർജുൻ പുഷ്പ 2 ട്രെയിലർ റിലീസ് ചെയ്തത്. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.
ആദ്യ ഭാഗത്തിൽ അവസാനനിമിഷത്തിൽ മാസ് വില്ലനായെത്തിയ ഫഹദ്, പുഷ്പ 2വിൽ കത്തിക്കയറുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയിലർ. അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളോടെ ആയിരിക്കും പുഷ്പ 2 ആരാധകരിലേക്കെത്തുക. പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.
തെലുങ്കാനയുടെ മണ്ണില്‍നിന്ന് പുഷ്പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്. ‘പുഷ്പ: ദ റൂള്‍’ ഡിസംബര്‍ അഞ്ചു മുതല്‍ കേരളക്കരയിലെ തിയേറ്ററുകളില്‍ 24 മണിക്കൂറും പ്രദര്‍ശനമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി മുകേഷ് ആര്. മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകര്‍ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാന്‍സ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.
തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്സും പദ്ധതിയിടുന്നത്.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂള്‍’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും സെന്‍സേഷണല്‍ സംവിധായകന് സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അര്ജുന് ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാല്‍ തന്നെ ടോട്ടല്‍ ആക്ഷനും മാസുമായി ഒരു ദൃശ്യശ്രവ്യവിസ്മയം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]