നയന്‍താര-ധനുഷ് പോര് സാമൂഹികമാധ്യമങ്ങളിലും ഏറ്റെടുത്ത് ആരാധകര്‍. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദമാണ് സാമൂഹികമാധ്യമങ്ങളിലേക്കും പടര്‍ന്നിരിക്കുന്നത്. ധനുഷിനെതിരേ നയന്‍താര തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായത്. നയന്‍താരയെ അനുകൂലിച്ച് പ്രമുഖ നടിമാരടക്കം രംഗത്തെത്തിയപ്പോള്‍ I Stand with Dhanush എന്ന ഹാഷ്ടാഗുമായാണ് ധനുഷിനെ അനുകൂലിക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ധനുഷിന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവരും സംഭവത്തില്‍ നയന്‍താരയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നയന്‍താര അഭിനയിച്ച ‘നാനും റൗഡി താന്‍’ എന്ന സിനിമ സംവിധാനം ചെയ്തത് ഭര്‍ത്താവായ വിഘ്നേഷായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. നടന് ധനുഷ് ആയിരുന്നു ഈ സിനിമയുടെ സംവിധായകന്. ഈ സിനിമയുടെ ലൊക്കേഷനില്‍വെച്ച് പകര്‍ത്തിയ ചില ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങളാണ് നയന്‍താരയുടെ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നത്. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാവായ ധനുഷ് പത്തുകോടി നഷ്ടപരിഹാരം ചോദിച്ച് നയന്‍താരയ്ക്ക് നോട്ടീസയച്ചു. ഈ നോട്ടീസിന് മറുപടിയായാണ് നയന്‍താര ധനുഷിനെതിരേ തുറന്ന കത്തെഴുതിയത്. ധനുഷ് തന്നോടും ഭര്‍ത്താവ് വിഘ്നേഷിനോടും പകപോക്കുകയാണെന്നായിരുന്നു നയന്‍സ് കത്തില്‍ തുറന്നടിച്ചത്.
നയന്‍താരയുടെ കത്ത് വിവാദമായതോടെ പ്രമുഖ നടിമാരടക്കം താരത്തെ പിന്തുണച്ച് രംഗത്തെത്തി. നടിമാരായ പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വര്‍, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്, ദിയ മിര്‍സ, ശില്പ റാവു തുടങ്ങിയ നടിമാരാണ് താരത്തെ പിന്തുണച്ചത്. അതേസമയം, ഇതിനിടെ മറുവശത്ത് നടന് ധനുഷിനും ആരാധകരുടെ പിന്തുണയുണ്ട്. കോടികള്‍ വാങ്ങുന്ന ഡോക്യുമെന്ററിയില്‍ തന്റെ സിനിമയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പണം ആവശ്യപ്പെട്ടതില്‍ നടന്റെ ഭാഗത്തെ തെറ്റില്ലെന്നാണ് നടനെ അനുകൂലിക്കുന്നവരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]