
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘കങ്കുവാ’. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവാ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക.
കയ്യിൽ തീപ്പന്തമേന്തി നിൽക്കുന്ന നായകനേയാണ് ദീപാവലി ദിനത്തിൽ പുറത്തുവന്ന പോസ്റ്ററിൽ കാണാനാവുക. പ്രത്യേകതരം വാദ്യങ്ങളുമായി നിൽക്കുന്നവരേയും പിന്നിൽക്കാണാം. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ചിത്രത്തിൽ. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
‘ഓരോ മുറിവിനും ഓരോ കഥയുണ്ട്’ എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. നിഷാദ് യൂസഫാണ് എഡിറ്റിങ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]