
രാഘവ ലോറൻസിനെയും എസ്. ജെ സൂര്യയേയും നായകന്മാരാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജിഗർതണ്ടാ ഡബിൾ എക്സി’ലെ ആദ്യ ഗാനം ‘മാമധുര’ റിലീസായി. ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ് ഗാനം. വിവേക് വരികൾ ഒരുക്കിയ ഗാനത്തിന് ദീയും സന്തോഷ് നാരായണനും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്.
2014 ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത ‘ജിഗർതണ്ടാ’യുടെ രണ്ടാം ഭാഗമാണ് ‘ജിഗർതാണ്ട ഡബിൾ എക്സ്’. നവംബർ 10-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദുൽഖർ സൽമാൻന്റെ വേഫെയറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരത്തിനെത്തിക്കും. നിമിഷ സജയനാണ് നായിക.
‘ഫൈവ് സ്റ്റാർ ക്രിയേഷൻസി’ന്റെയും ‘സ്റ്റോൺ ബെഞ്ച് ഫിലിംസി’ന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ‘ജിഗർതാണ്ട ഡബിൾ എക്സ്’ന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്.
കലാസംവിധാനം: ബാലസുബ്രമണ്യൻ, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, ഡയറക്ഷൻ ടീം: ശ്രീനിവാസൻ, ആനന്ദ് പുരുഷോത്ത്, കാർത്തിക് വി.പി, വിഘ്നേശ്വരൻ, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനർ: ടൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശോകൻ നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യുസർ: പവൻ നരേന്ദ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]