
പ്രിവ്യൂ കണ്ട് ജോജുവിന്റെ ‘പണിയെ’ പ്രശംസിച്ച് തമിഴിന്റെ സ്റ്റാർ ഡയറക്ടർ കാർത്തിക്ക് സുബ്ബരാജ്. ‘ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്’ എന്നാണ് ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയായ ‘പണിയെ’ക്കുറിച്ച് എക്സിലും ഇൻസ്റ്റയിലും കാർത്തിക് സുബ്ബരാജ് കുറിച്ചത്.
ജോജുവിനും ടീമിനും അഭിനന്ദനം നേർന്ന കാർത്തിക് സുബ്ബരാജ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഈ അടിപൊളി ചിത്രം കാണാതെ പോകരുതെന്നും ആരാധകരെ ഓർമിപ്പിച്ചു. കാർത്തിക് സുബ്ബരാജിനെ പോലൊരാൾ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തുമ്പോൾ പണി മികച്ച ആർട്ട് വർക്ക് തന്നെയായിരിക്കും എന്നാണ് മിക്കവരും പോസ്റ്റിനടിൽ കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പണിയുടെ’ ട്രെയിലർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു. വിവിധ മേഖലകളിലെ നിരവധി പേരാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കു വെച്ചത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.
ചിത്രം ഒക്ടോബർ 24നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും ‘മറന്നാടു പുള്ളേ..’ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]