
അടുത്തിടെ, ബോളിവുഡിലെ ഏറ്റവും സമ്പന്നരായ വനിതാ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തിറങ്ങി. നിലവില്‍ കത്തിനില്‍ക്കുന്ന ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും ഒന്നുമല്ല ലിസ്റ്റില്‍ മുന്നിലുള്ളത്. 90-കളിലെ ഒരു താരമാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ വിജയ പടങ്ങളൊന്നും ഈ താരത്തിന്റേതായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജൂഹി ചൗളയാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരുടെ ലിസ്റ്റില്‍ ഒന്നാമത്. സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടംനേടിയിട്ടുണ്ട്. ഹുറൂണ്‍ റിച്ച് ലിസ്റ്റ് 2024-ലാണ് ജൂഹി മുന്നില്‍നില്‍ക്കുന്നത്. 4600 കോടിയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്കുള്ളത്. തന്റെ പിന്നിലുള്ള മറ്റു നടിമാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ജൂഹി. രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്.
ആലിയ ഭട്ടും ദീപിക പദുക്കോണും അടങ്ങിയതാണ് ആദ്യ അഞ്ച് ധനികരുടെ പട്ടിക.ജൂഹി ചൗളയുടെ സമ്പത്തിന്റെ ഉറവിടം സിനിമ മാത്രമല്ല. 90 കളിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നുവെങ്കിലും ജൂഹിയുടെ അവസാന ബോക്സ് ഓഫീസ് ഹിറ്റ് 2009-ല്‍ ആയിരുന്നു .
ജൂഹി ചൗളയും ഭര്‍ത്താവ് ജയ് മെഹ്തയും |ഫോട്ടോ:PTI
ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ബിസിനസ്സ് നിക്ഷേപങ്ങളില്‍ നിന്നാണ്, റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി ചൗള. നിരവധി ക്രിക്കറ്റ് ടീമുകളുടെ (ഐപിഎല്ലിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെ) സഹ ഉടമയുമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമാണ്. കോടീശ്വരനായ ഭര്‍ത്താവുമായി സംയുക്തമായി മറ്റ് ബിസിനസുകളില്‍ നിക്ഷേപമുള്ളതായാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]