ബെംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി എ. ശകുന്തള (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുപ്പിവള, കൊച്ചിന് എക്സ്പ്രസ്, നീലപൊന്മാന്, തച്ചോളി അമ്പു, ആവേശം (1979) എന്നിവയാണ് പ്രധാന മലയാള സിനിമകള്‍.
1960-കളില്‍ പിന്നണി നര്‍ത്തകിയായാണ് സിനിമയിലെത്തിയത്. 1998 വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2019-വരെ തമിഴ് പരമ്പരകളിലും അഭിനയിച്ചു. 1970-ല്‍ ഇറങ്ങിയ സി.ഐ.ഡി. ശങ്കറാണ് ആദ്യശ്രദ്ധേയ ചിത്രം. ഇതിന് ശേഷം സി.ഐ.ഡി. ശകുന്തള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]