തമിഴ് നടൻ കാർത്തിയുടെ കരിയറിലെ 29-ാമത്തെ സിനിമ പ്രഖ്യാപിച്ചു. കാർത്തിയെക്കൂടാതെ വിക്രം പ്രഭുവും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2025-ൽ റിലീസ് ചെയ്യും. തമിഴ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്, കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ഐ വി വൈ (IVY) എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ (B4U) മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും ‘കാർത്തി 29’.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തു വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി.ആർ.ഒ- സി. കെ. അജയ് കുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]