ലോസ് ആഞ്ജലിസ്: എമ്മി പുരസ്കാര വേദിയിൽ 18 പുരസ്കാരങ്ങൾ സ്വന്തമാക്കി ഒരുസീസണിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന സിരീസായി ‘ഷോഗൻ’. ആദ്യ സീസണിൽത്തന്നെ 12 പുരസ്കാരങ്ങൾ നേടിയ ‘ഗെയിം ഓഫ് ത്രോൺസി’ന്റെ റെക്കോഡാണ് തകർത്തത്.
ഭൂരിഭാഗം സംഭാഷണങ്ങളും ജാപ്പനീസ് ഭാഷയിലുള്ള സിരീസ് മികച്ച ഡ്രാമാ സിരീസിനുള്ള എമ്മി പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര സിരീസായി. ആകെ 25 നാമനിർദേശങ്ങളാണ് ഷോഗനിന് ലഭിച്ചത്.
നടി അന്ന സാവായ്, നടൻ ഹിരോയുകി സനാദാ എന്നിവർ എന്നിവർ എമ്മി പുരസ്കാരങ്ങളുമായി | ഫോട്ടോ: എ.പി
പുരാതനകാലത്ത് ജപ്പാനിൽ പരസ്പരം പോരടിച്ച വിവിധ രാജവംശങ്ങളുടെ കഥപറയുന്ന ഷോഗനിലെ അഭിനയത്തിന് മികച്ചനടിക്കുള്ള പുരസ്കാരം അന്ന സവായി നേടി. ദി ബിയർ, ബേബി റെയ്ൻഡിയർ എന്നിവയും മികച്ച നേട്ടം സ്വന്തമാക്കി.
മികച്ച ഡ്രാമാസിരീസിനുള്ള എമ്മി പുരസ്കാരവുമായി ഷോഗൻ സീരീസിന്റെ അണിയറപ്രവർത്തകർ | ഫോട്ടോ: എ.പി
ദി ബിയറിലെ അഭിനയത്തിന് കോമഡി സിരീസ് വിഭാഗത്തിൽ ജെറമി അല്ലൻ വൈറ്റ് വീണ്ടും മികച്ചനടനുള്ള പുരസ്കാരംനേടി. മികച്ച കോമഡി സിരീസ് ‘ഹാക്സ്’ ആണ്. മികച്ച റിയാലിറ്റി ഷോയ്ക്കുള്ള പുരസ്കാരം ‘ദി ട്രെയ്റ്റേഴ്സ്’ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]