
ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയിൽ വെച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങളായ കെെലാസം സ്വദേശി ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു നടി. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഒരാളുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരങ്ങൾ. കാലിലാണ് പരിക്ക്. രണ്ടുമാസത്തോളം വിശ്രമം വേണ്ടിവരും. വാഹനാപകടവുമായി ബന്ധപ്പെട്ട് യുവാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.