ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്.
‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’. അലന്‍സിയര്‍ പറഞ്ഞു.
അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക ശ്രുതി ശരണ്യം. പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന സിനിമകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇത്രയും നിരുത്തരവാദിത്തവും നികൃഷ്ടവുമായ പരാമര്‍ശം നടത്താന്‍ എങ്ങിനെ സാധിക്കുന്നുവെന്നും ശ്രുതി ശരണ്യം ചോദിക്കുന്നു.
ശ്രുതി ശാരണ്യത്തിന്റെ കുറിപ്പ്
ദ ലേഡി ഇന്‍ മൈ ഹാന്‍ഡ് ഈസ് ഇന്‍ക്രെഡിബിള്‍.. ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയില്‍ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണംപോലും … അതിന് തൊട്ടുമുന്‍പുള്ള ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയില്‍ നിന്നുകൊണ്ട് അലന്‍സിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. ഇറ്റസ് എ ഷെയിം. സ്ത്രീ/ട്രാന്സ്ജെന്റര് വിഭാഗത്തിനുള്ള അവാര്‍ഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലന്‍സിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]