
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അഞ്ചു ഭാഷകളിലുമായി റിലീസ് ചെയ്തു. മുഖം നിറയെ ചോരപ്പാടുകളുമായി ചോര പുരണ്ട കത്തിയും വായിൽ തിരുകി പേടി തോന്നിക്കുന്ന ഭാവത്തിൽ നിൽക്കുന്ന നായകന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തിതരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി തുടങ്ങിയവരും അഭിനയിക്കുന്നു.
നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഒപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും അവതരിപ്പിക്കുന്ന “മാർക്കോ”പൂർണ്ണമായും ആക്ഷൻ ത്രില്ലർ-വയലൻസ് ചിത്രമാണ്. കെ.ജി.എഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രവി ബസ്രൂർ സംഗീതം പകരുന്നു.
എഡിറ്റിംഗ്-ഷെമീർ മുഹമ്മദ്, കലാസംവിധാനം -സുനിൽ ദാസ്, മേക്കപ്പ്-സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് -നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ മാർക്കറ്റിംഗ് 10ജി മീഡിയ, പി ആർ ഒ-എ എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]