
2022 ല്‍ പുറത്തിറങ്ങിയ എതര്‍ക്കും തുനിന്തവന് എന്ന ചിത്രത്തിന് ശേഷം സൂര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ ആവേശത്തിലാണ് ആരാധകര്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള കങ്കുവയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വിഷുവും അംബേദ്കര്‍ ജയന്തിയും അനുബന്ധിച്ച് സൂര്യ പുറത്തുവിട്ട കങ്കുവയുടെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയായിരിക്കുകയാണ്.
ചിത്രത്തില്‍ സൂര്യയുടേത് ഇരട്ടകഥാപാത്രമായിരിക്കുമെന്ന് പോസ്റ്ററിലൂടെ സ്ഥിരീകരിച്ചു കഴിഞ്ഞു. രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്.
വാള് പിടിച്ചു നില്ക്കുന്ന യോദ്ധാവും തോക്ക് പിടിച്ചു നില്ക്കുന്ന ഒരു അധോലോകനായകനുമാണ് പോസ്റ്ററിലുള്ളത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കുമിത് എന്നാണ് സൂചന.
‘ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും,’ എന്ന കുറിപ്പോടെയാണ് സിനിമയുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മുപ്പത്തിയെട്ടോളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.
വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം.
യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.
ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]