
വിഷ്ണു മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കണ്ണപ്പ’യിലൂടെ അക്ഷയ് കുമാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഹൈദരാബാദിലായിരിക്കും അക്ഷയ്കുമാറിന്റെ രംഗങ്ങൾ ചിത്രീകരിക്കുക. പ്രഭാസ്, മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് സൂപ്പർതാര സാന്നിധ്യങ്ങൾ.
സുപ്രധാനമായ കഥാപാത്രത്തെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിലെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ നിർണായക രംഗങ്ങൾ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റിൽ താരം ഉടൻ ജോയിൻ ചെയ്യും.
വിഷ്ണു മഞ്ജുവിന്റെ വാക്കുകൾ, “അക്ഷയ് സാറിനൊപ്പമുള്ള ഷൂട്ടിംഗിൽ ത്രില്ലിങ്ങാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ചിത്രീകരണത്തിൽ ഞങ്ങൾ ഒരുമിച്ചുണ്ട്. ഇത്രയും എക്സ്പീരിയൻസ്ഡായ ഒരു നടൻ ഞങ്ങളൊടൊപ്പം ചേരുന്നതിൽ വലിയ അഭിമാനം തോന്നുന്നു. അക്ഷയ് സാറിന്റെ വരവോടെ ‘കണ്ണപ്പ’ പൂർണമായും ഒരു പാൻ ഇന്ത്യൻ ചിത്രമായ് മാറും.”
ഏറെ പ്രതീക്ഷയോടെയാണ് ‘കണ്ണപ്പ’യുടെ റിലീസിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഷ്ണു മഞ്ജുവിനോടൊപ്പം മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം, വിഷ്ണു മഞ്ജുവിന്റെ അഞ്ച് വയസ്സുള്ള മകൻ അവ്റാം മഞ്ജു, പുതുമുഖ താരം പ്രീതി മുഖുന്ദൻ തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഹോളിവുഡ് ഛായാഗ്രഹണം ഷെൽഡൻ ചൗ, ആക്ഷൻ കെച്ച കെംപാക്ക്ഡി, കോറിയോഗ്രഫി പ്രഭുദേവ എന്നിവരാണ് നിർവഹിക്കുന്നത്.
കഴിഞ്ഞ വർഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ വെച്ചാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]