
ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥ പറയുന്ന ചിത്രം ‘പ്രാവിന്കൂട് ഷാപ്പ്’ ഏപ്രില്‍ 11 മുതല്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഴയുള്ളൊരു രാത്രിയില്‍ 11 പേര് ഒരു കള്ളുഷാപ്പില്‍ കള്ളും ചീട്ടുമായി കൂടിയതിന് പിന്നാലെ ഷാപ്പുടമയായ കൊമ്പന് ബാബുവിനെ ഷാപ്പിന്റെ നടുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു പോലീസ് ഓഫീസര്‍ രംഗത്തിറങ്ങുമ്പോള്‍, ഒളിഞ്ഞുകിടന്ന സത്യങ്ങള്‍ ഓരോന്നോരോന്നായി ചുരുളഴിയുകയും കൊമ്പന് ബാബുവിനെ കൊന്നത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.
ശ്രീരാജ് ശ്രീനിവാസന് ആദ്യമായി രചിച്ച് സംവിധാനം ചെയ്ത ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മിച്ചത്.
ചാന്ദിനി ശ്രീധരന്, ശിവജിത്ത്, ശബരീഷ് വര്‍മ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിയാസ് അബൂബക്കര്‍, ജോസഫ് ജോര്‍ജ്, വിജോ (മണി), സന്ദീപ്, രേവതി, രാംകുമാര്‍, രാജീഷ് അഴീക്കോടന്‍, ദേവരാജ്, പ്രതാപന്, ജ്യോതിക എന്നിവര്‍ അണിനിരക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]