
മാധുരി ദീക്ഷിതിന്റെ മാസ്മരികമായ ചുവടുകള്‍… അല്‍ക്ക യാഗ്നിക്കിന്റെ ശബ്ദം.. ലക്ഷ്മി കാന്ത്-പ്യാരേലാലിന്റെ സംഗീതം..
എണ്‍പതുകളുടെ അവസാനത്തില്‍ ഇന്ത്യയൊട്ടാകെ സൂപ്പര്‍ഹിറ്റായ, ഇന്നും അടിപൊളി ഡാന്‍സ് നമ്പറായി കണക്കാക്കുന്ന ഒരു പാട്ട്. ഏക് ദോ തീന്… തേസാബ് എന്ന ഹിന്ദി ചിത്രത്തിലെ ഈ പാട്ടിന് ഇന്നും പ്രായഭേദമന്യേ ആരാധകരേറെയാണ്.
റാഷ തഡാനി | Photo: ANI ഇപ്പോഴിതാ, ഇന്ന് ഈ പാട്ട് റീമേക്ക് ചെയ്താല്‍ ആരാകും അതിന് യോജിച്ച നടി എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മാധുരി ദീക്ഷിത്. ആസാദ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ റാഷ തഡാനിയുടെ പേരാണ് മാധുരി പറഞ്ഞത്.
മാധുരിയുടെ സമകാലികയും പ്രമുഖനടിയുമായ രവീണ ഠണ്ഡന്റെ മകളാണ് റാഷ. മനോഹരമായാണ് റാഷ നൃത്തം ചെയ്യുന്നതെന്നും മാധുരി കൂട്ടിച്ചേര്‍ത്തു.
ആസാദിലെ ഉയി അമ്മ എന്ന ഗാനവും അതിലെ റാഷയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. അമന് ദേവ്ഗണായിരുന്നു സിനിമയിലെ നായകന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]