
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ അഭിനേതാവാണ് പ്രീതി സിന്റ. ക്രിമിനല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദധാരിയായ പ്രീതി, മണിരത്നം സംവിധാനംചെയ്ത ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2016-ല്‍ വിവാഹിതയായ പ്രീതിയുടെ പങ്കാളി, അമേരിക്കക്കാരനായ ജീന്‍ ഗൂഡനൗവാണ്. ഇവര്‍ക്ക് 2021-ല്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. ജിയ സിന്റ ഗൂഡനൗ, ജയ് സിന്റ ഗൂഡനൗ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്.
കഴിഞ്ഞദിവസം ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പ്രീതി സിന്റ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് പ്രീതി ഹോളി ആഘോഷിച്ചത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. അതേസമയം, കുഞ്ഞുങ്ങളുടെ മുഖം മറച്ചായിരുന്നു പ്രീതി ചിത്രം പങ്കുവെച്ചത്. ഇമോജികള്‍ വെച്ചായിരുന്നു പ്രീതി കുഞ്ഞുങ്ങളുടെ ചിത്രം മറച്ചത്.
ഇത് എന്തിനാണെന്ന ചോദ്യവുമായി ആരാധകരില്‍ ഒരാളെത്തി. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് പ്രീതി സിന്റ ഇപ്പോള്‍. എന്തുകൊണ്ട് കുഞ്ഞുങ്ങളുടെ മുഖം മറച്ചു എന്നായിരുന്നു ചോദ്യം. ഇതിന് വളരെ വിനയപൂര്‍വം തന്നെ പ്രീതി മറുപടി നല്കി.
‘ഞാന്‍ വിനോദമേഖലയിലാണ് ജോലിചെയ്യുന്നത് എന്നുകരുതി എന്റെ കുട്ടികള്‍ അതിലല്ല. അതിനാല്‍ അവര്‍ സാധാരണകുട്ടികളെപ്പോലെ വളരട്ടെ. എനിക്ക് സാധിക്കുന്നിടത്തോളം അവര്‍ കുട്ടിക്കാലം ആസ്വദിച്ച് ജീവിക്കട്ടെ’, എന്നായിരുന്നു പ്രീതിയുടെ മറുപടി. അത് മികച്ചൊരു തീരുമാനമാണെന്ന് പലരും പ്രകീര്‍ത്തിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]