
ഒസാമ ബിന്‍ ലാദന്റെ വസതിയില്‍, സിഐഎ നടത്തിയ പരിശോധനയ്ക്കിടെ തന്റെ ഗാനങ്ങളുടേത് ഉള്‍പ്പെടെയുള്ള ശേഖരം കണ്ടെത്തിയതില്‍ പ്രതികരിച്ച് ബോളിവുഡ് ഗായിക അല്‍ക യാഗ്നിക്. ലാദന്റെ ഒളിയിടമായിരുന്ന അബൊട്ടബാദിലെ രഹസ്യ സങ്കേതത്തില്‍ 2011-ല്‍ സിഐഎ നടത്തിയ പരിശോധനയ്ക്കിടെയാണ് കമ്പ്യൂട്ടറുകളില്‍ അല്‍ക്ക യാഗ്നിക്, ഉദിത് നാരായണ്‍, കുമാര്‍ സാനു തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങളുടെ ശേഖരം കണ്ടെത്തിയത്.
ഇത് എന്റെ തെറ്റാണോ? ഒസാമ ബിന്‍ ലാദന് ആരാകട്ടെ, എങ്ങനെയുള്ള ആളാകട്ടെ. പക്ഷേ, അദ്ദേഹത്തിനുള്ളില്‍ ഒരു ചെറിയ കലാകാരന് ഉണ്ടായിരുന്നിരിക്കും. ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നെ അത് നല്ലതല്ലേ, അവര്‍ പറഞ്ഞു. അനു രഞ്ജനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അല്‍ക്കയുടെ പ്രതികരണം.
സല്മാന് ഖാനും മാധുരിയും മുഖ്യവേഷങ്ങളിലെത്തിയ ‘ദില്‍ തേരാ ആഷിഖ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്ട്രാക്ക്, അജയ് ദേവ്ഗണും കജോളും അഭിനയിച്ച ‘പ്യാര് തോ ഹോനാ ഹി ഥാ’ എന്ന സിനിമയിലെ അജ്നബി മുഝ്കോ ഇത്നാ ബതാ, ജാനേ തമന്ന എന്ന ചിത്രത്തിലെ തു ചാന്ദ് ഹേ പൂനം കാ തുടങ്ങിയ ഗാനങ്ങളാണ് ലാദന്റെ ലാപ്ടോപ്പില്‍നിന്ന് കണ്ടെത്തിയിരുന്നത്.
സംഗീതരംഗത്തെ സ്വജനപക്ഷപാതം നിലനില്‍ക്കുന്നുണ്ടെന്നും ഇതേത്തുടര്‍ന്ന് പല ഗാനങ്ങളും നഷ്ടമായിട്ടുണ്ടെന്നും അഭിമുഖത്തിൽ അൽക കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]