
ജന്നത് സിനിമയുടെ സെറ്റില്‍ വെച്ച് ഇമ്രാന് ഹാഷ്മി പരുഷമായാണ് തന്നോട് പെരുമാറിയതെന്ന് പാക് നടന് ജാവേദ് ഷെയ്ഖ്. തന്നെ അവഗണിക്കുന്ന രീതിയിലാണ് ഹാഷ്മി കൈ തന്നതെന്നും സിനിമ പൂര്‍ത്തിയാക്കിയപ്പോഴും നടനോട് ഒന്നും സംസാരിച്ചില്ലെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു. ആജ് എന്റര്‍ടെയിന്‍മെന്റ് യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലാണ് നടന് ഇക്കാര്യം തുറന്നുപറഞ്ഞത്.
‘ചിത്രത്തിന്റെ നിര്‍മാണം മഹേഷ് ഭട്ടും സംവിധാനം കുനാല്‍ ദേശ്മുഖുമാണ് നിര്‍വഹിച്ചത്. ഞാന്‍ സിനിമയുടെ ഭാഗമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ അദ്ദേഹം എന്നോട് സിനിമയുടെ മുഴുവന്‍ കഥയും വിശദീകരിച്ചുതന്നു. അപ്പോഴൊന്നും ഇമ്രാന് ഹാഷ്മിയെ കാണാനുള്ള ഒരു അവസരവും തനിക്ക് ലഭിച്ചില്ല. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ കൈകൊടുക്കാനായി ശ്രമിച്ചെങ്കിലും തണുപ്പന്‍മട്ടിലുള്ള പ്രതികരണമാണ് നടന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നെ അവഗണിക്കുന്ന രീതിയിലാണ് കൈതന്നത്. പെട്ടന്ന് തന്നെ മുഖം തിരിക്കുകയും ചെയ്തു. ഇത് എന്നെ അലോസരപ്പെടുത്തി.’-ജാവേദ് ഷെയ്ഖ് പറഞ്ഞു.
‘ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍, സല്മാന് ഖാന് തുടങ്ങിയ വലിയതാരങ്ങള്‍ എന്നെ ബഹുമാനിക്കുന്നുണ്ട്. ജാവേദ് ജി എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അപ്പോഴാണ് ഈ ചെറുപ്പക്കാരന് ഇങ്ങനെയൊരു മനോഭാവം. സ്വയം എന്താണ് അയാള്‍ കരുതുന്നതെന്നും’ നടന് ചോദിച്ചു. ‘ഇമ്രാന് ഹാഷ്മി വരുമ്പോള്‍ ഞാന്‍ റിഹേഴ്സല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എന്നെ അദ്ദേഹം നോക്കിയതുപോലുമില്ല. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതുവരെയും അദ്ദേഹത്തോട് താന്‍ ഒന്നും സംസാരിച്ചില്ലെന്നും’ ജാവേദ് പറഞ്ഞു.
കുനാല്‍ ദേശ്മുഖ് സംവിധാനം ചെയ്ത ചിത്രമാണ് ജന്നത്. സോനാല്‍ ചൗഹാന്, സമീര്‍ കൊച്ചാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ചിത്രം ബോക്സ്ഓഫീസില്‍ വലിയ വിജയമായതിന് പിന്നാലെ ജന്നത്-2, ജന്നത്-3 എന്നിങ്ങനെ രണ്ട് ഭാഗങ്ങളും പുറത്തിറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]