
ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഗായകൻ ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും മെഗാഷോ നടത്താൻ കണിച്ചുകുളങ്ങര ‘കൺമണി’യിൽ കെ.ആർ. ശശി 300 രൂപ സംഭാവന നൽകിയപ്പോൾ നല്ല പാട്ടുകേൾക്കാമെന്നേ കരുതിയുള്ളൂ. പക്ഷേ, ജാസി ഗിഫ്റ്റിന്റെ പാട്ടുകൂടാതെ മറ്റൊരു ‘ഗിഫ്റ്റും’ ശശിക്കു കിട്ടി. ഒൻപതു ലക്ഷത്തോളം രൂപ വിലവരുന്ന അഞ്ചുസെന്റ് ഭൂമി !
ചെറുപ്പക്കാരുടെ കൂട്ടായ്മയായ ആൽത്തറക്കൂട്ടം സ്പോൺസർചെയ്ത മെഗാഷോയിലാണ് സംഭാവന നൽകിയവരിൽനിന്ന് നറുക്കെടുക്കപ്പെടുന്നയാൾക്ക് അഞ്ചുസെന്റ് സമ്മാനമായി നൽകാൻ തീരുമാനിച്ചിരുന്നത്.
മാർച്ച് നാലിന് മെഗാഷോ കഴിഞ്ഞപ്പോൾ, ജാസി ഗിഫ്റ്റിനൊപ്പം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഇഷാൻ ദേവ്, പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല എന്നിവർ ചേർന്നാണ് നറുക്കെടുത്തത്. നറുക്കെടുത്തപ്പോൾ ഒന്നാം സമ്മാനാർഹൻ ആരെന്ന് ആരുമറിഞ്ഞില്ല. കൂപ്പണിലെ നമ്പർ നോക്കി പിന്നീടാണ് ആളെ കണ്ടെത്തിയത്. ആധാരം പേരിലേക്കു മാറ്റാനുള്ള പണംമാത്രമേ ശശി മുടക്കേണ്ടൂ.
സൈക്കിൾ വർക്ക്ഷോപ്പ് നടത്തിയിരുന്ന ശശിക്ക് അടുത്തിടെയാണു ലൈൻമാനായി ജോലി കിട്ടിയത്. ഞായറാഴ്ച ഒൻപതിനു ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ഭൂമിയുടെ രേഖകൾ കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]