
2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകമനസ്സുകളിൽ തീ പാറിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്ത പോസ്റ്ററിൽ ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യിൽ പിടിച്ച് നിൽക്കുന്ന ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രങ്കനെയും പശ്ചാത്തലത്തിൽ രങ്കന്റെ പിള്ളേരെയും കാണാൻ സാധിക്കും. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ആവേശം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്നാണ്.
അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ‘ആവേശം’ നിർമിക്കുന്നത്. ചിത്രം പെരുന്നാൾ – വിഷു റിലീസ് ആയി ഏപ്രിൽ 11 ന് തീയേറ്റുകളിൽ എത്തും.
കോളേജ് വിദ്യാർത്ഥികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.
ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്.
എഡിറ്റർ – വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മഷർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ – പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ – മൊഹ്സിൻ ഖൈസ്, മേക്കപ്പ് – ആർജി വയനാട്, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷൻ – ചേതൻ ഡിസൂസ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് – ശ്രീക് വാര്യർ, ടൈറ്റിൽസ് – അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, പിആർഒ – എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സ്നേക്ക് പ്ലാന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]