
കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് നടൻ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെയാണ് നടൻ ചോറ്റാനിക്കരയിലെത്തിയത്.
പ്രഭുദേവ ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള കളർഫുൾ എന്റർടെയിനറായി ഒരുങ്ങുന്ന ‘പേട്ടറാപ്പി’നായി സംഗീതം ഒരുക്കുന്നത് ഡി. ഇമ്മൻ ആണ്. കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു. അറുപത്തിനാല് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.
ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]