
ഉണ്ണി മുകുന്ദന് കഠിനാധ്വാനിയായ നടനാണെന്ന് നടി നിഖില വിമല്‍. ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഷൂട്ടിങ് സമയത്തായിരുന്നു ‘മാര്‍ക്കോ’യ്ക്ക് വേണ്ടി ഉണ്ണി തയ്യാറെടുത്തിരുന്നത്. ഡയറ്റ് പാലിച്ച് എല്ലാദിവസവും രണ്ടുനേരം വര്‍ക്ക് ഔട്ട് ചെയ്ത് ചിട്ടയോടെയായിരുന്നു ഉണ്ണി ‘മാര്‍ക്കോ’യ്ക്ക് വേണ്ടി തയ്യാറെടുത്തതെന്നും അവര്‍ പറഞ്ഞു. ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷന്റെ ഭാഗമായി കാന്‍ മീഡിയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘മേപ്പടിയാനി’ല്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. അതിന് ശേഷം സംസാരിക്കുമ്പോഴൊക്കെ ഉണ്ണി തന്നെ കളിയാക്കാറുണ്ട്. സിനിമ നല്ലതാണ് എന്ന വിശ്വാസം അന്നും ഉണ്ട്. സിനിമ നന്നാവും എന്ന പ്രതീക്ഷ തനിക്ക് അന്നും ഉണ്ടായിരുന്നുവെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
‘മാര്‍ക്കോ’യില്‍ കാണുന്നതുപോലെ ഉണ്ണിയങ്ങനെ വയലന്‍സ് ഉള്ള ആളൊന്നുമല്ല. പൊതുവേയുള്ള ഉണ്ണി പാവമാണ്, നിഷ്കളങ്കനായ ഒരാളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാര്‍ക്കോ താന്‍ കണ്ടിട്ടില്ലെന്നും പൊതുവേ തനിക്ക് വയലന്‍സ് ഇഷ്ടമല്ലെന്നും നിഖില മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]