
തെലുങ്ക് ചിത്രം ഡാകു മഹാരാജിന്റെ വിജയത്തിന് പിന്നാലെ സംഗീത സംവിധായകന് തമന് എസിന് പോര്‍ഷെ കാര്‍ സമ്മാനിച്ച് നടന് നന്ദമുരി ബാലകൃഷ്ണ (ബാലയ്യ). പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെയാണ് ബാലയ്യ തമന് നല്‍കിയത്. ഇതിന്റെ ചിത്രം ബാലയ്യുടെ സോഷ്യല്‍ മീഡിയ ടീം പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയാണ് ഈ ആഡംബര കാറിന്റെ വില.
ഡാകു മഹാരാജയ്ക്ക് പുറമെ അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതവും നിര്‍വഹിച്ചത് തമന് തന്നെയാണ്. ഈ സിനിമകളില്‍ തമന് ബാലയ്യയുടെ എന്‍ട്രിക്ക് നല്കിയ പശ്ചാത്തല സംഗീതം ഏറെ കൈയ്യടി നേടിയിരുന്നു.
കാര്‍ സമ്മാനിക്കുന്ന ചിത്രത്തിന് താഴെ ബാല്ലയ്യയേയും തമനേയും അഭിനന്ദിച്ച് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒരു കാലത്ത് ബാലയ്യയെ കുറിച്ച് ട്രോളുണ്ടാക്കിയവര് ഇന്ന് നടനായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന് തമന്റെ സംഗീതവും ഒരു കാരണമാണെന്ന് ആരാധകര്‍ കുറിക്കുന്നു.
ബാലയ്യയ്ക്കൊപ്പം ബോബി ഡിയോളും ഉര്‍വശി റൗട്ടേലയും അഭിനയിച്ച ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. തുടര്‍ച്ചയായി 100 കോടി ക്ലബ്ബിലെത്തുന്ന ബാലയ്യയുടെ നാലാമത്തെ ചിത്രം കൂടിയാണിത്. ഫെബ്രുവരി 21-ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]