
ജയസൂര്യയെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആട് 3-വണ്‍ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംവിധായകന് മിഥുന് മാനുവല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള അണിയറ ജോലികള്‍ ആരംഭിച്ചതായാണ് വിവരം. ആട് 3 യുടെ കഥകേള്‍ക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്.
ആട് 3 യുടെ കഥകേള്ക്കാനെത്തിയപ്പോള് എടുത്ത ചിത്രം നടന് സൈജുകുറുപ്പാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. നടന്മാരായ സുധി കോപ്പയും സണ്ണി വെയ്നുമാണ് സൈജുവിനൊപ്പം ചിത്രത്തിലുള്ളത്. ചിത്രത്തിലെ മറ്റ് വിവിധ താരങ്ങളും സ്റ്റോറി നരേഷന് വേണ്ടി എത്തിയിരുന്നു. സൈജുവിനും സുധിക്കുമൊപ്പം, സംവിധായകന് മിഥുന് മാനുവല്‍ തോമസ്, ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു, ധര്മജന് ബോള്‍ഗാട്ടി, ബിജുക്കുട്ടന്, സണ്ണി വെയ്ന്‍ ഉള്‍പ്പടെയുള്ളവരും കഥകേള്ക്കാനെത്തി.
ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2015 ലാണ് ആട്: ഒരു ഭീകര ജീവിയാണ് എന്ന പേരില്‍ ആട് സീരീസിലെ ആദ്യഭാഗം എത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാം സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെടുക്കാനായി. 2017 ല്‍ തന്നെ ആട്-2 എന്ന പേരില്‍ രണ്ടാം ഭാഗവും എത്തി. 2017 ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]