
മുംബൈ: 90 വർഷം പഴക്കമുള്ള മുംബൈ പൈതൃകത്തിന്റെ ഭാഗമായ ഇറോസ് സിനിമ ഏഴുവർഷത്തിന്ശേഷം വീണ്ടുംതുറന്നു. 305 സീറ്റുകളുള്ള ഐമാക്സ് തിയേറ്ററായാണ് രുപമാറ്റം. നവീകരിച്ച സ്ക്രീൻ തിയേറ്റർ പഴയ സൗന്ദര്യാകർഷണം നിലനിർത്തുകയും ചെയ്തിട്ടുണ്ട്
1200 സീറ്റുകളുള്ള സിംഗിൾ സ്ക്രീൻ തിയേറ്റർ പി.വി.ആർ. ഇനോക്സ് നടത്തുന്ന 305 സീറ്റുകളുള്ള ഐമാക്സ് തിയേറ്ററായി രണ്ടാം നിലയിലേക്ക് മാറി.
പഴയ തിയേറ്ററിന്റെ ഇറ്റാലിയൻ കറുപ്പും വെളുപ്പും മാർബിളുകളാൽ അലങ്കരിച്ച വൃത്താകൃതിയിലുള്ള ലോബി ഉൾപ്പെടെ രൂപകല്പനയുടെ ഭൂരിഭാഗവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനുകുറുകെ വി ആകൃതിയിലുള്ള കംബാറ്റ കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഇറോസ് സിനിമാസ് 2017 ഏപ്രിലിൽ നവീകരണത്തിനായി അടയ്ക്കുകയായിരുന്നു.
മലയാളിയായ മുരളീധരനാണ് ഇറോസ് സിനിമയുടെ മാനേജർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]