ഗൂഢാലോചനയ്ക്ക് ശേഷം തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അം അഃ-യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തന്, തമിഴ് താരം ദേവദര്‍ശിനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ വരുന്ന ജനുവരി 24-ന് തീയേറ്ററുകളിലെത്തും.
കാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇറങ്ങുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്. കാപ്പി പ്രൊഡക്ഷന്സില് ഒരുങ്ങുന്ന ആദ്യത്തെ ചിത്രം കൂടിയാണ് അം അഃ.
കാഞ്ചന, മെയ്യഴഗന്, ലബ്ബര്‍ പന്ത് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തമിഴ് നടി ദേവദര്‍ശിനിയാണ് ചിത്രത്തിലെ നായിക കഥാപാത്രമായി എത്തുന്നത്. ദേവദര്‍ശിനിയുടെ ആദ്യ മലയാള ചിത്രവും കൂടിയാണ് അം അഃ.
സസ്പെന്‍സും, ഇമോഷന്‍സും കൂടികലര്‍ന്ന ഈ ചിത്രത്തിന്റെ ട്രെയിലെര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
റോഡ് കോണ്ട്രാക്ടര് ആയാണ് ദിലീഷ് പോത്തന് ഈ സിനിമയില്‍ എത്തുന്നത്. സ്റ്റീഫന്‍ ആ ഗ്രാമത്തില്‍ എത്തുന്നതും, ചുരുളഴിയുന്നതുമായ കുറച്ചു രഹസ്യങ്ങളുമാണ് ഈ ട്രെയിലെറില്‍ നിന്നും മനസിലാക്കുന്നത്. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ആഴമേറിയ ബന്ധവും ഈ ട്രൈയിലറിലൂടെ പ്രേക്ഷകരിലേയ്ക്കെത്തുന്നുണ്ട്.
ജാഫര്‍ ഇടുക്കി, ശ്രുതി ജയന്, ജയരാജന് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, മുത്തുമണി, അലന്‍സിയര്‍, മാല പാര്‍വതി, മീര വാസുദേവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സംഗീതസംവിധാനം: ഗോപി സുന്ദര്‍
ഛായാഗ്രഹണം: അനിഷ്ലാല് ആര് എസ്
ചിത്രസംയോജനം: ബിജിത് ബാല
കലാസംവിധാനം: പ്രശാന്ത് മാധവ്
മേക്ക് അപ്പ്: രഞ്ജിത് അമ്പാടി
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഗിരിഷ് മാരാര്‍
ശബ്ദമിശ്രണം: കരുണ്‍ പ്രസാദ്, സൗണ്ട് ബ്രൂവറി കൊച്ചി
സംഘട്ടനം: മാഫിയ ശശി
പി ആര് ഒ: മഞ്ജു ഗോപിനാഥ്
നിശ്ചല ഛായാഗ്രഹണം: സിനത് സേവ്യര്‍
പ്രൊഡക്ഷന്‍ കണ്ട്രോളര്: ഗിരിഷ് അത്തോളി
വരികള്‍: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശഖരന്‍, നിധിഷ് നടേരി, കവിപ്രസാദ് ഗോപിനാഥ്
ഓണ്‍ലൈന്‍
പ്രൊമോഷന്‍സ് & ഡിസൈന്‍സ്: യെല്ലോടൂ ത്ത്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]