മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിര്‍മാതാവുമായ ജോര്‍ജിന്റെ മകള്‍ സിന്തിയ വിവാഹിതയാകുന്നു. അഖില്‍ ആണ് വരന്. വിവാഹത്തോടനുബന്ധിച്ച് ബുധനാഴ്ച മധുരംവെപ്പ് ചടങ്ങ് നടന്നു. കൊച്ചി ഐഎംഎ ഹാളിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും പങ്കെടുത്തു.
മമ്മൂട്ടിയും സുല്‍ഫത്തും ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലും ചടങ്ങില്‍ പങ്കെടുത്തു. നടന് രമേഷ് പിഷാരടിയും ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും പങ്കെടുക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയാണ് വിവാഹം.
1991 ഓഗസ്റ്റ് 15-ല്‍ ഊട്ടിയില്‍ ‘നീലഗിരി’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് ജോർജ് ആദ്യമായി മമ്മൂക്കയുടെ അടുത്തെത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. മേക്കപ്പ്മാനായ അച്ഛന് ദേവസ്യയോടൊപ്പം ജോർജും ചിത്രത്തിന്റെ സെറ്റിലെത്തി. അവിടെ നിന്നാണ് ജോർജിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. ജോര്‍ജിനെ തനിക്കൊപ്പം മേക്കപ്പ്മാനായി അയച്ചുകൂടെയെന്ന് മമ്മൂട്ടി പിതാവിനോട് ചോദിച്ചു. തുടർന്നാണ് ജോർജ് മമ്മൂട്ടിക്കൊപ്പം യാത്ര തുടങ്ങുന്നത്. ഇതേക്കുറിച്ച് ജോർജ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ് ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സിനിമാനിര്‍മാതാവ് കൂടിയാണ്. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായാണ് ജോര്‍ജ് ആദ്യമായി നിര്‍മാണരംഗത്തെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]