വീടിനുള്ളിൽവച്ച് സെയ്ഫ് അലി ഖാൻ കുത്തേറ്റതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. പിന്നാലെ നിരവധി താരങ്ങൾ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നടി ഉര്‍വശി റൗട്ടേലയുടെ മറുപടി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ആഭരണവിഭൂഷിതയായി മാധ്യമത്തിന് മുന്നിലെത്തിയ ഉര്‍വശി സെയ്ഫിനേക്കാള്‍ സംസാരിച്ചത് തന്റെ പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ്. സാഹചര്യത്തിന് വിപരീതമായ താരത്തിന്റെ മറുപടി വിമര്‍ശനത്തിന് കാരണമായി.
”വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ദാക്കു മഹാരാജ് ഇപ്പോള്‍ 105 കോടി ബോക്സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. സമ്മാനമായി അമ്മ വജ്രങ്ങള്‍ പതിപ്പിച്ച റോളക്സ് വാച്ചും അച്ഛന് റിങ് വാച്ചും സമ്മാനിച്ചിരുന്നു. ഇതെല്ലാം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന് അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്”- ഉര്‍വശി പറഞ്ഞു
വിഷയത്തില്‍ നിന്ന് മാറിയ ഉര്‍വശിയെ തിരിച്ചുകൊണ്ടുവരാനായി സെയ്ഫ് അലിഖാനെ കുറിച്ച് മാധ്യമപ്രവര്ത്തകന് വീണ്ടും ചോദിക്കുന്നുണ്ട്. ഇതിന് സെയ്ഫിനും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നാണ് ഉർവശി മറുപടി നല്‍കിയത്.
വീഡിയോ വളരെ പെട്ടെന്നുതന്നെ വൈറലാവുകയും ചെയ്തു. ഉര്‍വശി ഏതോ മായികലോകത്താണെന്ന് ചിലർ കമന്റ് ചെയ്തത്. ഒരാള്‍ മരണാസന്നനായി കിടക്കുമ്പോൾ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ പ്രതികരിക്കാന്‍ കഴിയുന്നതെന്ന് മറ്റൊരാള്‍ ചോദിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
വീട്ടിലെ ഫയര്‍ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]