
ചെന്നൈ: രജനീകാന്തിന്റെ 73-ാം ജന്മദിനം ആഘോഷമാക്കി ആരാധകർ. ചെന്നൈ പോയസ് ഗാർഡനിലെ രജനിയുടെ വസതിക്കുമുന്നിൽ ചൊവ്വാഴ്ച പുലർച്ചെമുതൽ ആശംസകളുമായി ആരാധകർ തടിച്ചുകൂടി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം.
ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവരും അടുത്ത കുടുംബാംഗങ്ങളുംചേർന്ന് കേക്ക് മുറിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോണിലൂടെ ജന്മദിനാശംസകൾ നേർന്നു. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജാക്കിഷ്റോഫ്, ജൂനിയർ എം.ടി.ആർ തുടങ്ങിയ താരങ്ങളുൾപ്പെടെ സിനിമാരംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു.
‘ജന്മദിനാശംസകൾ തലൈവാ’ എന്നാണ് രജനിയുടെ മകൾ ഐശ്വര്യയുടെ മുൻഭർത്താവും നടനുമായ ധനുഷ് ആശംസാ സന്ദേശത്തിൽ കുറിച്ചത്. നടൻ രാഘവേന്ദ്ര ലോറൻസ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തുടങ്ങിയവരും ആശംസ അറിയിച്ചു. അമിതാഭ് ബച്ചനൊപ്പമുള്ള ‘തലൈവർ 170’ ആണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
1975-ൽ കെ. ബാലചന്ദറിന്റെ ‘അപൂർവരാഗങ്ങൾ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ രജനീകാന്ത് ഇതുവരെയായി 169-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]